About the community
Where we come fromനമ്മൾ എവിടെ നിന്ന്
Edapal is a town in Malappuram district, Kerala, sitting at the junction of the Thrissur–Kuttippuram and Palakkad–Ponnani highways, about 45 km from Malappuram town. It spans two panchayaths — Vattamkulam and Edappal — and borders Thuyyam, Polpakkara, Ayilakkadu, Vattamkulam and Annakampadu.
"Edappalayam" means an intermediate resting place — Edapal was once a halting ground for the Zamorin's army on its journeys to conquer southern Kerala.
Wherever our members have settled — in the Gulf or beyond — Edappalayam keeps that sense of a resting place alive: a point where people pause, find each other, and move forward together.
Why Edappalayam
പ്രവാസികൾ— The migrant question
പ്രവാസികൾ എന്നത് പണ്ട് മുതലേ ഒരു ചർച്ചാ വിഷയമാണ്. പ്രവാസികൾക്ക് എന്തൊക്കെ സമൂഹത്തിനു ചെയ്യാൻ സാധിക്കും എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തിൽ ഒരു വലിയ വിഷയവുമാണ്. പക്ഷെ തിരിച്ചു പ്രവാസികൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതും പ്രവാസികൾ എത്രത്തോളം വേദനകൾ അനുഭവിക്കുന്നു എന്നതും ഉറക്കെപ്പറയാനും ബന്ധപ്പെട്ടവരിലെത്തിക്കാനും പ്രവാസികൾ തന്നെ ഉണ്ടാകുന്നില്ല എന്ന ഭീകരമായ അവസ്ഥയാണ് ഇന്നുള്ളത്.
പ്രവാസികളുടെ എണ്ണം പോലെത്തന്നെ പ്രവാസികളുടെ സംഘടനകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. പക്ഷേ ഇവിടെയാണ് 'ഇടപ്പാളയം' എന്ന നാമത്തിൽ എടപ്പാൾ പ്രവാസികൾ ഒരു കൂട്ടായ്മക്ക് രൂപം കൊടുക്കുന്നത്. പ്രവാസിയുടെ പ്രവാസം എന്ന കാലചക്രത്തിലെ ഓരോ ഘട്ടത്തിലുമുള്ള intervention-ഉം ഉന്നമനവുമാണ് സംഘടന ഉദ്ദേശിക്കുന്നത് — ജോലി അന്വേഷിച്ചു സന്ദർശന വിസയിലെത്തുന്ന ആദ്യ ഘട്ടം മുതൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചുപോകുന്ന അവസാന ഘട്ടം വരെ.
ജോലി അന്വേഷിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ജോലി നഷ്ടപ്പെട്ടാൽ പുതിയത് കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, ജോലിക്കയറ്റത്തിന് ആവശ്യമായ കരിയർ ഗൈഡൻസ്, പ്രവാസികളുടെ കലാ സാംസ്കാരിക സാഹിത്യ കായിക കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവും, സാമ്പത്തിക ആസൂത്രണവും അച്ചടക്കവും ഉദ്ദേശിച്ചുള്ള കൺസൾട്ടിങ് ക്ലാസുകൾ, ആരോഗ്യ സംരക്ഷണ ക്ലാസുകൾ, എടപ്പാൾ പ്രദേശത്തിന്റെ ചരിത്രവും സാംസ്കാരികവുമായ പ്രത്യേകതകൾ ഇവിടെ വളരുന്ന കുട്ടികൾക്ക് പരിചയപ്പെടുത്തലും, ഗവണ്മെന്റ് തലങ്ങളിലുള്ള പ്രവാസി സംബന്ധ വിഷയങ്ങളിലെ ഇടപെടലും — തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഇടപ്പാളയം ഏറ്റെടുക്കുന്നത്.
പുനഃസൃഷ്ടിക്കാം നമുക്ക് നഷ്ടപെടുന്ന പുഞ്ചിരിയെ, സ്നേഹത്തെ, സഹാനുഭൂതിയെ...
ഇടപ്പാളയത്തിൽ നമ്മൾ ഓരോ പ്രവാസിക്കും വലിയ പങ്കുണ്ട്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല, പ്രവാസി ജീവിക്കാൻ കൂടി അവകാശപ്പെട്ടവനാണ്. ഒരു വർഷത്തിലോ രണ്ട് വർഷം കൂടുമ്പോളോ ലഭിക്കുന്ന ചുരുങ്ങിയ അവധിക്കാലം മാത്രമല്ല പ്രവാസിക്ക് ആസ്വദിക്കേണ്ടത് — നമ്മുടെ ആയുസ്സിന്റെ ഓരോ ദിനങ്ങളും നമുക്കെന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങളാവട്ടെ.
നമുക്കൊരുമിച്ചു നിൽക്കാം... ഒരു കൂട്ടമായി...
Our flagship programme
അനുയോജ്യമായ തൊഴിൽFinding the right Job
പട്ടിണി മാറ്റാൻ വന്ന ആദ്യകാല മലയാളി പ്രവാസിക്ക് എന്തും ചെയ്യാനുള്ള ധൈര്യം മാത്രമായിരുന്നു കൈമുതൽ. ഇന്നത്തെ തലമുറ ജോലി അന്വേഷിക്കാൻ വരുന്നത് കയ്യിൽ ഒരു പിടി സർട്ടിഫിക്കറ്റുകളുമായാണ് — എന്നാൽ ഭൂരിഭാഗം പേരുടെയും സർട്ടിഫിക്കറ്റും ചെയ്യുന്ന ജോലിയും തമ്മിൽ അജഗജാന്തരമുണ്ട്. സിലബസിനപ്പുറമുള്ള തൊഴിലന്വേഷണത്തിനോ തനത് കഴിവുകൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനോ ആവശ്യമായ മാർഗ്ഗദർശനം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നില്ല എന്നതാണ് കാരണം.
സന്ദർശന വിസയിൽ എത്തുന്നവർക്ക് വൈകിയ ഘട്ടത്തിൽ മാർഗദർശനം കൊടുക്കുന്നത് പ്രായോഗികമല്ല എന്ന് തിരിച്ചറിഞ്ഞ്, സ്കൂൾ തലം മുതൽ കുട്ടികൾക്ക് CAREER, PERSONALITY, SOCIAL COMMITMENT എന്നിവ മുൻനിർത്തി ഇടപ്പാളയം ഒരു കാമ്പയിന് തുടക്കമിടുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം മേധാവിയായ ശ്രീ മുരളി തുമ്മാരുകുടി എഴുതിയ 'എന്ത് പഠിക്കണം എങ്ങനെ തൊഴിൽ നേടാം' എന്ന പുസ്തകം നാട്ടിലെ ഹൈസ്കൂൾ, പ്ലസ്ടു ലൈബ്രറികളിലേക്ക് നൽകിക്കൊണ്ടാണ് തുടക്കം.
തുടുർന്ന്, ഡിഗ്രി വിദ്യാർത്ഥികൾക്കും തൊഴിലധിഷ്ഠിത കോഴ്സ് പൂർത്തിയാക്കിയവർക്കും കരിയർ വർക്ക്ഷോപ്പുകൾ, പ്രൊഫഷണലുകളുടെ സഹായത്തോടെയുള്ള മോക്ക് ഇന്റർവ്യൂകൾ, വ്യക്തിത്വ വികസനവും സ്കിൽ മാനേജ്മെന്റും ലക്ഷ്യമിട്ടുള്ള ഇടപെടലുകൾ ഇടപ്പാളയം സംഘടിപ്പിക്കും.
ഈ ചുവടുവെയ്പ്പിന് നിങ്ങളോരോരുത്തരുടെയും ആത്മാർത്ഥ പിന്തുണ അത്യാവശ്യമാണ്. പ്രവാസത്തിന്റെ പുതിയ അധ്യായം രചിക്കാൻ നമുക്കൊരുമിച്ചു നിൽക്കാം.
- Career guidance for first-time jobseekers arriving on visit visas
- School & college-level career, personality and skill-management sessions
- Mock interviews and professional mentoring for graduates
- Books & resources donated to schools back home
Moments together
Gallery
Snapshots from our chapter events — more are added as new gatherings happen, and the fuller album lives on our Facebook page.
Chapter event
Edappal, home town
Chapter event
Edappal, home town
Want to see the rest of our event albums, reels and live videos?
View full album on Facebook →Stay in the loop
Community Feedഫേസ്ബുക്ക് അപ്ഡേറ്റുകൾ
Live updates, posts and videos from our Facebook page — no need to leave this site to stay current.
Posts, photos and live videos from our page show up here automatically — likes, comments and shares all happen right on Facebook.
If the feed doesn't load (some browsers block embedded Facebook content by default), you can follow us directly instead.
Open our Facebook pageGet in touch
Reach Edappalayamബന്ധപ്പെടുക
Home base
Edapal, Malappuram district, Kerala, India